ആമിർ ഖാൻ നായകനായെത്തുന്ന ചിത്രമാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ചിത്രത്തിലൂടെ ആമിറിനൊപ്പം കേന്ദ്രകഥാപാത്രമായി എത്തുന്നത് തെലുങ്ക് സിനിമയുടെ യുവതാരം നാഗചൈതന്യയാണ്. സിനിമയിലൂടെ നാഗചൈതന്യ ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിക്കുക കൂടിയാണ്. ചിത്രത്തിന്റെ ലഡാക്കിലെ ഷൂട്ടിനിടയിൽ നിന്നുള്ള ചിത്രം താരം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ആമിറിനും കിരണ്‍ റാവുവിനുമൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ബാല എന്ന കഥാപാത്രമായാണ് നാഗചൈതന്യ എത്തുന്നത്. ആമിർ കഥാപാത്രത്തിന്റെ ആത്മ സുഹൃത്തായാണ് നാഗചൈതന്യയുടെ ബാല എത്തുന്നത്.
അദ്വൈത് ചന്ദന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ലാല്‍ സിംഗ് ഛദ്ദ’. കരീന കപൂര്‍ ആണ് ചിത്രത്തിലെ നായിക. 1994ല്‍ ടോം ഹാങ്ക്സ് നായകനായി പുറത്തെത്തിയ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആണ് ലാല്‍ സിംഗ് ഛദ്ദ. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രം ഈ വർഷം ക്രിസ്തുമസിന് തിയേറ്ററുകളിൽ എത്തും. ഗല്‍വാന്‍ താഴ്വരയിലെ ഇന്ത്യ – ചൈന പ്രശ്നങ്ങളെത്തുടര്‍ന്ന് ലഡാക്ക് ഷെഡ്യൂള്‍ നേരത്തെ മാറ്റിവെക്കേണ്ടി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക