ഓരാരുത്തരിലും ചർമ്മത്തിന്റെ സ്വഭാവം വ്യത്യസ്തമായിരിക്കും. ചിലർക്ക് വരണ്ട ചർമ്മമായിരിക്കാം, മറ്റ് ചിലർക്ക് എണ്ണമയമുള്ള ചർമ്മമാകാം. നിങ്ങളുടെ ചർമ്മം ഏതാണ് അതിന് അനുയോജ്യമായ ഫേസ് പാക്കുകൾ ഉപയോഗിക്കുക. വരണ്ട ചർമ്മമുള്ളവർ ഉപയോഗിക്കാവുന്ന മൂന്ന് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം…
ഒന്ന്…കറ്റാർവാഴയുടെ ജെല്ലും വെള്ളരിക്ക നീരും ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഇത് ജലാംശം നിലനിർത്തുകയും രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും.
രണ്ട്…അരക്കപ്പ് പപ്പായ നന്നായി ഉടച്ച് പേസ്റ്റാക്കി അതിൽ ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം വരണ്ട ചർമത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. തേൻ പ്രകൃതിദത്തമായ മോയിസ്ചറൈസറാണ്.
മൂന്ന്…രണ്ട് ടീസ്പൂൺ കടല മാവിൽ ഒരു ടീസ്പൂൺ തൈരു ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം നല്ലൊരു മോയിസ്ചറൈസറായി പ്രവർത്തിക്കുകയും മുഖക്കുരു മാറ്റാൻ സഹായിക്കുകയും ചെയ്യും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക