ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 65 ഒഴിവുകളാണുള്ളത്. കായികതാരങ്ങൾക്കാണ് അവസരം. വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 21700-69100 രൂപയാണ് ശമ്പളം. റസലിങ്, കബഡി, കരാട്ടെ, ആർച്ചറി, വുഷു, ത്വൊയ്കാൺഡോ, ജൂഡോ, ജിംനാസ്റ്റിക്സ്, സ്പോർട്സ് ഷൂട്ടിങ്, സ്കൈ, ബോക്സിങ്, ഐസ് ഹോക്കി എന്നീ കായിക ഇനങ്ങളിൽ മികവ് തെളിയിച്ചിരിക്കണം.
ഇവയിൽ ജിംനാസ്റ്റിക്സ് വിഭാഗത്തിൽ പുരുഷൻമാർക്ക് മാത്രവും ഐസ് ഹോക്കിയിൽ വനിതകൾക്ക് മാത്രവുമാണ് അവസരം. മറ്റുള്ളവയിൽ ഇരു വിഭാഗത്തിനും അപേക്ഷിക്കാം.100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾക്കും എസ്.സി, എസ്.ടി. വിഭാഗക്കാർക്കും ഫീസ് ഇല്ല. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾക്കും വിശദ വിവരങ്ങൾക്കുമായി www.recruitment.itbpolice.nic.in. സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 2.
പ്രതികരിക്കാൻ ഇവിടെ എഴുതുക