സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. മൂന്നു ദിവസമായി സ്വർണവില ഒരേ നിരക്കിൽ തുടർന്ന ശേഷമാണ് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 35,720 രൂപ ആയപ്പോൾ ഗ്രാമിന് 10 രൂപ കുറഞ്ഞ് 4465 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഈ മാസം ഒന്നിന് 35200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ക്രമാനുഗതമായി വർദ്ധിക്കുകയായിരുന്നു. ജൂലൈ ഒമ്പതിന് സ്വർണവില 35800 രൂപയിൽ എത്തിയിരുന്നു. ജൂൺ മൂന്നിന് വില കൂടിയ ശേഷം പിന്നീട് ആ വില കുറഞ്ഞു 35,000ത്തിലേക്ക് എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക