തൃശൂര്‍: രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിക്ക് ഡല്‍ഹി യാത്രയ്ക്ക് വേണ്ടി നടത്തിയ പരിശോധനയില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചു.
രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കാണ് രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. 2020 ജനുവരി 30നാണ് പെണ്‍കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ജനുവരി 21ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്കി ഒന്‍പത് ദിവസം കഴിഞ്ഞപ്പോഴായിരുന്നു പെണ്‍കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക