തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്ന് ശക്തമായ മഴക്ക് സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ,മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
കേരള തീരത്ത് കാറ്റിൻറെ വേഗം 55 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. ഇതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക