ബോളിവുഡ് താരം തപ്സി പന്നു തെലുങ്കിലേക്ക് തിരിച്ച് വരവ് നടത്തുന്ന ചിത്രമാണ് മിഷൻ ഇംപോസിബിൾ. അടുത്തിടെ ആയിരുന്നു ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട പുതിയൊരു വിവരം പുറത്തുവന്നിരിക്കുകയാണ്.
മലയാള സിനിമ താരമായി ഹരീഷ് പേരടിയും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഹരീഷ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തെലുങ്കു സിനിമ ഇൻഡസ്ട്രി തന്നെ അറസ്റ്റ് ചെയ്തു എന്നാണ് താരം ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക