മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് സ്റ്റില്‍സ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും ഒരുമിച്ചുള്ള ചിത്രമാണ് താരം പങ്കുവെച്ചിട്ടുള്ളത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയാണോ കല്യാണി എന്ന് തോന്നിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ കഥയെന്താണെന്നതില് ഇതുവരെ വ്യക്തത ഒന്നും അണിയറ പ്രവര്‍ത്തകര്‍ തന്നിട്ടില്ല.ബ്രോ ഡാഡി തെലങ്കാനയില്‍ ചിത്രീകരണം ആരംഭിച്ചു.
പൃഥ്വിരാജും സിനിമയില്‍ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.സ്റ്റൈലൻ ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ പൂജയ്ക്ക് നായികയായ കല്യാണി പ്രിയദര്‍ശനും എത്തിയിരുന്നു. പൃഥ്വിരാജിന്റെയും കല്യാണിയുടെയും ഭാഗങ്ങളാകും തുടക്കത്തില്‍ ചിത്രീകരിക്കുക. മോഹൻലാലും സിനിമയില്‍ ഉടൻ ജോയിൻ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക