സംസ്ഥാനത്ത് ഇന്ന് നടക്കാനിരുന്ന കോവിഡ് അവലോകനയോഗം മാറ്റി. പെരുന്നാള്‍ കണക്കിലെടുത്ത് കടകള്‍ എല്ലാ ദിവസവും തുറക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ ഇളവുകൾ നൽകുവാൻ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. കടകള്‍ തുറക്കുന്നത് സംബന്ധിച്ച് വ്യാപാരികളുടെ തീരുമാനം ചർച്ചയ്ക്ക് ശേഷം വ്യക്തമാക്കും.
പുതുച്ചേരിയില്‍ ലോക്ക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി
വ്യാപാരികൾ കഴിഞ്ഞ ദിവസം മുതൽ കടകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ അശാസ്ത്രീയമാണെന്ന് ആരോപിച്ചായിരുന്നു കടകൾ തുറക്കുവാൻ വ്യാപാരികൾ തീരുമാനിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി ചർച്ചയ്ക്കായി വിളിച്ചതിനെ തുടർന്ന് പ്രതിഷേധം മാറ്റിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക