കോവിഡ് പശ്ചാത്തലത്തിൽ ഈ മാസം 31 വരെ കൂടി ലോക്ക്ഡൗൺ നീട്ടി പുതുച്ചേരി. ലോക്ക്ഡൗൺ നീട്ടിയതോടെ ചില മാർഗനിർദേശങ്ങൾ കൂടി പുറപ്പെടുവിക്കുമെന്ന് സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് പുതുച്ചേരിയിൽ ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന വിവിധ വിഭാഗങ്ങളുടെ അഭ്യര്‍ഥനമാനിച്ച് കോളജുകളും സ്കൂളുകളും തുറക്കുന്നത് മാറ്റുവാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് മുതലായിരുന്നു നേരത്തെ സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചിരുന്നത് .
‘താമസ സൗകര്യമൊരുക്കണം’, യുവതിയെയും കുഞ്ഞിനെയും ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ കോടതി
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കേന്ദ്രഭരണ പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. അതോടൊപ്പം കട ഉടമകള്‍, വ്യവസായ ഉടമകള്‍, തൊഴിലാളികള്‍ എന്നിവർക്ക് പ്രതിരോധ വാക്സിന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രാദേശിക അധികാരികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക