തിരുവനന്തപുരം: വ്യാപാരികളെ ആരും വിരട്ടാന്ശ്രമിക്കേണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു. എന്തു വന്നാലും നാളയും മറ്റന്നാളും വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുമായി വെള്ളിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യം സൂചിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നായിരുന്നു വ്യാപാരികള്‍ അറിയിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചതോടെയാണ് കടുത്ത തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറിയത്. മുഴുവന്‍ ദിവസവും കോവിഡ് മാനദണ്ഡം പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ തീരുമാനം.
സര്‍ക്കാറിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ തികച്ചും അശാസ്ത്രീയമാണെന്ന വാദവും വ്യാപാരികള്‍ മുന്നോട്ടുവച്ചു. ഇതിനു മുന്നേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സമാന രീതിയിലുള്ള വാദഗതിയുമായി രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക