സമാന്ത അക്കിനേനി നായികയാകുന്ന ശാകുന്തളത്തിലൂടെ അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ നാലാം വയസ്സില്‍ അഭിനയരംഗത്തേക്ക്.
കാളിദാസ കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഭരത രാജകുമാരന്റെ വേഷമാണ് അല്ലു അര്‍ഹ അവതരിപ്പിക്കുക.
സമാന്ത ശകുന്തളയായെത്തുന്ന ചിത്രത്തില്‍ സൂഫിയും സുജാതയും സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുന്നത്. അദിതി ബാലന്, മോഹന്‍ ബാബു, മല്‍ഹോത്ര ശിവം എന്നിവരാണ് മറ്റ് താരങ്ങള്‍. ഗുണശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി ആര് ഒ – ആതിര ദില്‍ജിത്ത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക