എം എല്‍ എ കെ ബി ഗണേഷ് കുമാർറിൻറെ ഓഫീസില്‍ അക്രമം.അക്രമത്തിൽ പാര്‍ട്ടി പ്രവര്ത്തകന് ബിജു എന്നയാൾക് വെട്ടേറ്റു. ഇയാളെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓഫീസ് ജീവനക്കാര്‍ ചേർന്ന് പിടികൂടി പൊലീസിന് കൈമാറി.ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം.
പ്രദേശവാസിയായ ഒരാളാണ് ഗണേഷ് കുമാറിന്റെ ഓഫീസിൽ അക്രമം നടത്തിയത്. ഓഫീസിന്റെ വാതിലില്‍ നില്‍ക്കുകയായിരുന്ന ബിജുവിനെ ഇയാൾ ഓടിയെത്തി വെട്ടുകയായിരുന്നു.ബിജുവിന്റെ കൈയിലാണ് വെട്ടേറ്റത്. മാനസിക അസ്വാസ്ഥ്യമുള്ള ആളാണ് അക്രമം നടത്തിയതെന്ന് സംശയമുണ്ടായിരുന്നു എങ്കിലും ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.ഇയാൾക്കെതിരെ പത്തനാപുരം സി ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അക്രമത്തിനു പിന്നിൽ രാഷ്ട്രീയകാരണങ്ങളില്ലെന്നാണ് സൂചന.പ്രതി മദ്യ ലഹരിയിലാണ് അക്രമം നടത്തിയതെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക