മലയാളത്തിൽ പുറത്തിറങ്ങിയ കോമഡി ചിത്രമായിരുന്നു ‘അടി കപ്യാരേ കൂട്ടമണി’. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച ചിത്രം നവാഗതനായ ജോണ്‍ വര്‍ഗീസ് ആയിരുന്നു സംവിധാനം ചെയ്തത്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, നീരജ് മാധവ്, നമിത പ്രമോദ്, മുകേഷ്, ബിജുക്കുട്ടൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നത്. 2015 ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് ഇപ്പോഴിതാ തമിഴ് പതിപ്പ് എത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന് തമിഴ് പതിപ്പെത്തുന്നത് നേരത്തെ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
‘അടി കപ്യാരേ കൂട്ടമണി’ എന്ന ചിത്രം ‘ഹോസ്റ്റൽ’ എന്ന പേരിലാണ് എത്തുന്നത്. അശോക് സെല്വന് നായകനാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുമന്ത് രാധാകൃഷ്ണനാണ്. പ്രിയ ഭവാനി ശങ്കര്‍, സതീഷ്, നാസര്‍, മുണ്ടാസ്പട്ടി രാമദോസ് എന്നിവരാണ് തമിഴ് പതിപ്പിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ആര് രവീന്ദ്രന് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക