അന്ന ബെൻ നായികയായെത്തിയ ചിത്രമായിരുന്നു ഹെലൻ. താരത്തിന്റേതായി പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നുകൂടിയാണ് ഹെലൻ. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന് ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുന്നുവെന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ആഗസ്റ്റിൽ തുടങ്ങുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത് മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ്.
സർവൈവൽ സ്റ്റോറിയായാണ് ചിത്രം എത്തിയത്. ചിത്രത്തിലൂടെ മാത്തുക്കുട്ടി സേവ്യര്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരവും രഞ്ജിത്ത് അമ്പാടി മികച്ച മേക്കപ്പിനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. അന്ന ബെൻ അവതരിപ്പിച്ച ഹെലൻ ആകാൻ തയ്യാറെടുക്കുന്നത് ജാന്‍വി കപൂറാണ്. നേരത്തെ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സിനിമ ഹിന്ദിയിലെത്തുമ്പോൾ ‘മിലി’ എന്നായിരിക്കും പേര്. തമിഴിലും ചിത്രം എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക