രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രിയിൽ ഉറങ്ങുന്നതുവരെ മൊബൈൽ ഉപയോഗിക്കുന്നവരാണ് നാം. എന്നാൽ ഫോൺ അടുത്തുവെച്ച് ഉറങ്ങിയാൽ ക്യാൻസർ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.തലച്ചോറിലെ ക്യാൻസറിനുള്ള സാധ്യതയാണ് ഏറ്റവും കൂടുതൽ. തലച്ചോറിലെ ട്യൂമർ, ഉമിനീർ ഗ്രന്ഥിയിലെ ക്യാൻസർ എന്നിവയ്ക്കും സാധ്യതയുണ്ട്.എക്സ്പ്രസ് ഡോട്ട് കോ ഡോട്ട് യുകെ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ഈ വിവരം ഉള്ളത്.
ഫോൺ പുറത്തുവിടുന്ന റേഡിയേഷൻ തരംഗങ്ങളാണ് ഇതിന് കാരണം. ഈ വിഷയത്തിൽ ലോകത്ത് നടന്ന വിവിധ പഠനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് ഇത്. റേഡിയേഷൻ കാരണം പുരുഷൻമാരിലെ ബീജത്തിന്റെ അളവ് കുറയുമെന്നും പഠനത്തിൽ വ്യക്തമായിട്ടുണ്ട്.
ഫോണിൽനിന്ന് സിഗ്നൽ ടവറുകളിലേക്ക് പോകുമ്ബോൾ റേഡിയേഷൻ ചുറ്റിലും വ്യാപിക്കുന്നു. ഇത് നമ്മുടെ ശരീരത്തിലേക്കും തലച്ചോറിലേക്കും അതിവേഗം എത്തിപ്പെടുന്നു. തലച്ചോറിലെ കോശങ്ങൾ താരതമ്യേന മൃദുവാണ്. കോശങ്ങളെ ഈ റേഡിയേഷൻ മാരകമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക