കോഴിയ്ക്ക് വന്‍ വിലക്കയറ്റവുമായി ഇറച്ചി വിപണി. കഴിഞ്ഞ ദിവസം കോഴി വില 140 കടന്നിരുന്നു. കേരളത്തിൽ ഇറച്ചിക്കോഴികളുടെ ലഭ്യതക്കുറവും വന്‍കിട കമ്പനികളുടെ ഇടപെടലുമാണ് കോഴിയിറച്ചിയുടെ വില വലിയ തോതിൽ ഉയരുവാൻ കാരണമായത്. ആഭ്യന്തര കര്‍ഷകര്‍ തങ്ങളുടെ ഉത്പാദനം നിർത്തിവച്ചതോടെ തമിഴ്നാട് ഉൾപ്പെടെയുള്ള ഇതരസംസ്ഥാനത്ത് നിന്നെത്തുന്ന ഇറച്ചിക്കോഴികൾക്കായി ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ഈ അവസ്ഥ വന്നത് കൂടിയാണ് വില കുത്തനെ ഉയരുവാൻ കാരണം.
കിലോയ്ക്ക് 240 മുതല്‍ 245 രൂപ വരെയാണ് കോഴി ഇറച്ചിക്ക് കഴിഞ്ഞ ദിവസം വിലയുണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ചയാകട്ടെ ഇത് എൺപത് മുതൽ 90 രൂപ വരെയായിരുന്നു. ബലിപെരുന്നാൾ കൂടി എത്തിയതോടെ കോഴിയുടെ വില കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്. വലിയ വിലക്കയറ്റമുണ്ടായത് ഭക്ഷണ ശാലകളെയും ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക