അമേരിക്കൻ ടെന്നിസ് താരം കൊക്കോ ഗൗഫിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ടോക്യോ ഒളിംപിക്സിൽ നിന്ന് പിന്മാറി. വനിതാ ടെന്നിൽ യുഎസ് ടീമിനെ നയിക്കാൻ ഒരുങ്ങുന്നതിനിടെയാണ് 17കാരിയായ ഗൗഫിന് കൊവിഡ് സ്ഥിരീകരിച്ചത്.
ലോക റാങ്കിങ്ങിൽ 23ആം സ്ഥാനത്താണ് ഗൗഫ്. മത്സരിച്ചിരുന്നുവെങ്കില്‍ 2000ലെ സിഡ്നി ഒളിംപിക്സിനുശേഷം മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ടെന്നീസ് താരമെന്ന റെക്കോര്‍ഡ് ഗൗഫിന് സ്വന്തമാവുമായിരുന്നു.
നേരത്തെ ഒളിംപിക്സിനായി ടോക്യോയിലേക്ക് പുറപ്പെടുന്നതിന് തൊട്ടു മുമ്പ് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ടെന്നീസ് താരം അലക്സ് ഡി മിനൗറിനും ഒളിംപിക്സ് നഷ്ടമായിരുന്നു. പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം റോജർ ഫെഡറർ, റാഫേൽ നദാൽ, സെറീന വില്യംസ്, സിമോണ ഹാലെപ്, സ്റ്റാന്‍ വാവ്റിങ്ക, ഡൊമിനിക് തീം തുടങ്ങിയവരും ടോക്യോയിലെത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക