കോഴിക്കോട് : വടകര എംഎൽഎ കെ.കെ. രമയുടെ മകന് നേരെ വധഭീഷണി. റെഡ് ആർമി കണ്ണൂർ, പിജെ ബോയ്സ് എന്ന പേരിലാണ് ഭീഷണിക്കത്ത് എത്തിയത്. വടകര പാർക്ക് റോഡിലെ എംഎൽഎയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് ലഭിച്ചത്.
ആർഎംപി നേതാവ് എൻ. വേണുവിനെയും കൊല്ലുമെന്നും കത്തിലുണ്ട്. സംഭവത്തിൽ വേണു വടകര റൂറൽ എസ്പിയ്ക്ക് പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കത്തിൽ പറയുന്നത്
സിപിമ്മിനെതിരേ മാധ്യമങ്ങളിൽവന്ന് ചർച്ച ചെയ്ത ചന്ദ്രശേഖരനെ ഞങ്ങൾ 51 വെട്ടിയാണ് തീർത്തത്. അതുപോലെ 100 വെട്ടി തീർക്കും. എംഎൽഎ കെ.കെ.രമയുടെ മകൻ അധികം വളർത്തില്ല.
അവൻറെ മുഖം പൂക്കുല പോലെ നടുറോഡിൽ ചിന്നിചിതറും. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടു തന്നെയാണ് ഞങ്ങൾ ആ ക്വട്ടേഷൻ എടുത്തത്. മുൻ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻറിനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാർട്ടിക്ക് തരണ്ട.
അത് കോഴിക്കോട് വടകരയിലെ ചെമ്മത്തൂരിലെ ശ്രീജേഷും സംഘവുമാണ് ചെയ്തത്. അവർ ചെയ്തത് പോലെ അല്ല ഞങ്ങൾ ചെയ്യുക. ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചയിൽ ആർഎംപിക്കാരെ കാണരുത് തുടങ്ങിയവയാണ് മുന്നറിയിപ്പുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക