93-ാമത് ജന്മദിനം യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍
ബാവ ലളിതമായ രീതിയിൽ ആഘോഷിച്ചു. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ലളിത ചടങ്ങുകളോടെ പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററില്‍ ജന്മദിനം ആഘോഷിച്ചത്. ശ്രേഷ്ഠ കാതോലിക്ക ബാവ കേക്ക് മുറിച്ച് മധുരം പങ്കിട്ടു.
ജന്മദിനത്തോടനുബന്ധിച്ച് മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ മോര് ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററിലെ സെന്റ് അത്തനാസിയോസ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
ചടങ്ങില്‍ സിറിയക് തോമസ്, മെത്രാപ്പോലീത്തമാരായ മാര്‍ ഈവാനിയോസ് മാത്യൂസ്, മാര്‍ അപ്രേം മാത്യൂസ്, മാര്‍ അന്തിമോസ് മാത്യൂസ് എന്നിവരും സഭാ വൈദിക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്കോപ്പ, അല്മായ ട്രസ്റ്റി സി.കെ. ഷാജി ചുണ്ടയില്‍, സഭാ സെക്രട്ടറി അഡ്വ. പീറ്റര്‍ കെ. ഏലിയാസ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക