കുണ്ടറ: കുണ്ടറ പീഡനക്കേസില്‍ പരാതിക്കാരിയ്ക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ. പീഡന കേസിൽ മന്ത്രി എ.കെ ശശീന്ദ്രന് എതിരെ ഉള്‍പ്പടെ പരാതിക്കാരിയുടെ കാര്യത്തിനും ബി.ജെ.പി. സഹായവും പിന്തുണയും നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു.
കെ സുരേന്ദ്രൻ പരാതിക്കാരിയുടെ വീട്ടിൽ എത്തുകയും യുവതിയോടും ബന്ധുക്കളോടും സംസാരിക്കുകയും ചെയ്തു. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനോടൊപ്പം മന്ത്രിക്കെതിരെ യുവതി പരാതി നല്കിയാല് പാര്‍ട്ടി എല്ലാ പിന്തുണയും നല്‍കുമെന്നും വിഷയത്തില്‍ പാര്‍ട്ടി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രൻ പറയുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക