സ്ത്രീധന നിരോധന നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനായി വനിതാക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുളള സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന സംഘടനകള്‍ സ്ത്രീധന നിരോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടേണ്ടതും സ്ത്രീധന നിരോധന ഓഫീസറെ നിയമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സഹായിക്കേണ്ടതുമാണ്.
അപേക്ഷിക്കുന്ന സംഘടനകള്‍ സ്ത്രീധന നിരോധന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്പ്പര്യമുളളവരായിരിക്കണം.
വനിതാക്ഷേമം/സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍/സ്ത്രീകള്‍ക്ക് പരിശീലനം നല്കുന്ന സംഘടനകള്‍, ദേശീയ-സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന മഹിളാസമാജം/വനിതാ സംഘടനകള്‍, സാമൂഹ്യതിന്മ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും അഭിഭാഷക സംഘടന, ദുര്‍ബല ജനവിഭാഗങ്ങളുടെ സംരക്ഷണം, ക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവയില്‍ ഏതെങ്കിലും മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ സേവനം കാഴ്ച വച്ചിട്ടുളള സംഘടനകളായിരിക്കണം. അപേക്ഷയോടൊപ്പം രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് (സൊസൈറ്റി രജിസ്ട്രേഷന് ആക്ട്, ഇന്ത്യന്‍ ട്രസ്റ്റ്ആക്ട്), ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്, മെമ്മോറാണ്ടം ഓഫ് അസോസിയേഷന്, റൂള്‍സ്& റഗുലേഷന്‍സ്, ബൈലോ, കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ്, ഓഫീസ് സ്റ്റാഫ് ലിസ്റ്റ്, മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഓഡിറ്റ് സ്റ്റേറ്റ്മെന്റ്, സ്ഥാപനത്തിന്റെ മുന്‍കാല പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നീ രേഖകളും സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക