കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജാപ്പനീസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആറുമാസം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ജാപ്പനീസ് ഭാഷാ പഠന കോഴ്സ് നടത്തുന്നു. 12,000 രൂപയാണ് ഫീസ്. പാഠപുസ്തകങ്ങള്‍ക്ക് 3,000 രൂപയാണ് വില. ആഗസ്തില്‍ ക്ലാസുകള്‍ ആരംഭിക്കും. ആഴ്ചയില്‍ മൂന്നു ദിവസമാണ് ക്ലാസ്. വിദ്യാഭ്യാസയോഗ്യതയോ പ്രായപരിധിയോ ബാധകമല്ല. വിശദവിവരങ്ങള്‍ക്ക് www.keralabhashainstitute.org സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക