കുണ്ടറ പീഡന പരാതി വിവാദത്തില്‍ എ കെ ശശീന്ദ്രന് പിന്തുണ അറിയിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാർ. എ കെ ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നിര്‍ദ്ദേശമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ അറിയിച്ചു. വിവാദത്തില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. രാജി വയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖവിലയ്ക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം ശശി തരൂര്‍ അധ്യക്ഷനായ പാർലമെന്റ് ഐടി സമിതി ചർച്ച ചെയ്യും
ആരോപണം പെരുപ്പിച്ച് കാണിക്കുകയാണെന്നും പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും പി സി ചാക്കോ വ്യക്തമാക്കി. പീഡനപരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച മന്ത്രി എകെ ശശീന്ദ്രനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയിലെ തര്‍ക്കം തീര്‍ക്കാനാണ് ഇടപെട്ടതെന്ന മന്ത്രിയുടെ വിശദീകരണം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും നിലവിലെ പിന്തുണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക