സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം. പവന് 280 രൂപ കൂടി 36,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപ കൂടി 4525 രൂപയുമായി. തുടർച്ചയായി മൂന്നാം ദിവസമാണ് പവന്റെ വില വർധിക്കുന്നത്. 35,920 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,827.28 ഡോളറിലെത്തി. ഡോളറിന്റെ തളർച്ച സ്വർണം നേട്ടമാക്കി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 48,254 രൂപയായി ഉയർന്നു. വെള്ളിയുടെ വിലയിലും വർധനവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക