തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് കൊല്ലം,ആലപ്പുഴ ജില്ലകൾ സന്ദർശിക്കും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ.എസ്.കെ സിംഗിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സന്ദർശനം നടത്തുന്നത്.
രണ്ടായി തിരിഞ്ഞ് 10 ജില്ലകളിലാണ് സന്ദർശനം. രണ്ടാമത്തെസംഘം വടക്കൻ ജില്ലകൾ സന്ദർശിക്കും. നാളെ പത്തനംതിട്ട, കോട്ടയം ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരത്തും സ്ഥിതിയും വിലയിരുത്തും. ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുമായുംകൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്തെ രോഗവ്യാപനം കുറയാത്തതിന്റെ കാരണം വിലയിരുത്തുകയാണ് സംഘത്തിന്റെ പ്രഥമ ലക്ഷ്യം. ടിപിആർ 13 ന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ രോഗവ്യാപനം കുറക്കുന്നത് സംബന്ധിച്ചും സംഘം ആരോഗ്യവകുപ്പിന് നിർദേശം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക