സംസ്ഥാനത്ത് പി ജി ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു. കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പി ജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുന്നത്. ജോലിഭാരം കാരണം പഠനം പ്രതിസന്ധിയിലാണെന്നും അധ്യയനം നഷ്ടപ്പെടുന്നുവെന്നുമാണ് പി ജി ഡോക്ടര്‍മാർ പരാതി ഉന്നയിച്ചിരിക്കുന്നത്.
സമരത്തോട് ബന്ധപ്പെട്ട് തിങ്കളാഴ്ച 12 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. തങ്ങൾക്ക് റിസ്ക് അലവന്‍സ് അനുവദിക്കണം എന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. സൂചന പണിമുടക്ക് നടത്തുവാൻ തീരുമാനിച്ച തിങ്കളാഴ്ച കോവിഡ് – നോൺ കോവിഡ് ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കുവാനും ഇതുകൊണ്ട് പരിഹാരമായില്ലെങ്കിൽ സമരം തുടരുവാനും തീരുമാനിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക