വിനയ് ഫോർട്ടിനെ നായകനായി എത്തുന്ന ‘വാതിലി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ സർജു രമാകാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്പാർക്ക് പിക്ചേഴ്സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് നിർമ്മാണം.
ഷംനാദ് ഷബീർ ആണ് രചന. ഛായാഗ്രഹണം മനേഷ് മാധവൻ. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികൾക്ക് സെജോ ജോൺ സംഗീതം പകരുന്നു. എഡിറ്റിങ് ജോൺകുട്ടി. ഫഹദ് ഫാസിൽ നായകനായെത്തിയ മഹേഷ് നാരായണൻ ചിത്രം മാലികിലാണ് വിനയ് ഒടുവിൽ വേഷമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക