തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാര അഭിനയത്തിനൊപ്പം ബിസിനസ് രംഗത്ത് കൂടി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് . ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചായ് വാല എന്ന ബിവറേജസ് ബ്രാൻഡിലാണ് നയൻതാര നിക്ഷേപം നടത്തിയിരിക്കുകയാണ്.
നിരവധി നിക്ഷേപകരിൽ ഒരാളാണ് നയൻതാര എന്നും സ്റ്റോർ വിപുലീകരണത്തിന് വേണ്ടിയാണ് പുതിയ നിക്ഷേപകരെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ചായ് വാലയുടെ ഫൗണ്ടറായ വിദുർ മഹേശ്വരി പറയുന്നു.
അഞ്ചു കോടി രൂപയാണ് പുതുതായി നിക്ഷേപമായി സ്വീകരിച്ചിരിക്കുന്നത്. നയൻതാരയെ കൂടാതെ കൂട്ടുകാരനും സംവിധായകനുമായ വിഘ്നേഷ് ശിവനും പണം നിക്ഷേപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക