മലയാളികൾക്കും തെന്നിന്ത്യൻ സിനിമാ ആരാധകർക്കും ഒരുപോലെ പ്രിയങ്കരിയാണ് നടി ഭാവന.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്.
ഇപ്പോഴിതാ, തന്റെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.
പച്ച, പർപ്പിൾ നിറങ്ങളിലുള്ള അനാർക്കലിയിൽ വിവിധ പോസുകളിൽ അതിസുന്ദരിയായ ഭാവനയെയാണ് ചിത്രങ്ങളിൽ കാണാനാവുക.
മൃദുല മുരളി, ഷഫ്ന നിസാം, മുന്ന തുടങ്ങിയ താരങ്ങളും നിരവധി ആരാധകരും ചിത്രങ്ങൾക്ക് കമന്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക