ബാങ്കോക്ക് : ലോകരാജ്യങ്ങളില്‍ കോവിഡ് രോഗബാധ കുത്തനെ ഉയരുന്നു. തായ്ലാന്ഡില് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,027 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കോവിഡ് മഹാമാരി ആരംഭിച്ചശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന രണ്ടാമത്തെ ഉയര്‍ന്ന കണക്കാണിത്. ഇതേത്തുടര്‍ന്ന് ഓഗസ്റ്റ് അവസാനം വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു.
തായ്ലന്ഡിലെ കോവിഡ് ബാധിതരുടെ എണ്ണം ആറുലക്ഷമായി ഉയര്‍ന്നു. പുതുതായി 178 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ രോഗികളില്‍ 60 ശതമാനത്തിനും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തലസ്ഥാനമായ ബാങ്കോക്കില്‍ 80 ശഥമാനം പേര്‍ക്കും ഡെല്‍റ്റ വകഭേദമാണ് പടര്‍ന്നുപിടിച്ചിട്ടുള്ളത്.
ക്യൂബയിലും രോഗബാധ വര്‍ധിക്കുകയാണ്. പ്രതിദിന രോഗബാധയില്‍ റെക്കോഡ് വര്‍ധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 9,747 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. 87 പേര് കൂടി മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക