സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് ഇന്ന് പന്ത്രണ്ട് വയസ് തികയുകയാണ്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവയുടെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിലൂടെ പദ്ധതിയുടെ വാര്‍ഷികദിനാചരണം ഉദ്ഘാടനം നടക്കും. വൈകിട്ട് ഏഴുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായാണ് ഉദ്ഘാടനം നിർവഹിക്കുക. വാർഷികദിനാചരണത്തോടനുബന്ധിച്ച് ഇന്ന് മുതൽ ഏഴാം തീയതിവരെ വിവിധ പരിപാടികൾ നടക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സംസ്ഥാനത്തെമ്പാടും പരിപാടികൾ നടക്കുക. എല്ലാ ജില്ലകളിലും പതാക ഉയര്‍ത്തലും ഗാര്‍ഡ് ഓഫ് ഓണറും സംഘടിപ്പിച്ചിട്ടുണ്ട്.പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ പതാക ഉയര്‍ത്തി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കും. വൈകിട്ട് ഏഴുമണിക്ക് ഓണ്‍ലൈനില്‍ നടക്കുന്ന വാര്‍ഷിക ഉദ്ഘാടന ചടങ്ങില്‍ അരലക്ഷം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക