കോഴിക്കോട് : രാമനാട്ടുകരയിൽ രണ്ടു കിടപ്പുമുറികളിലായി പിതാവിനേയും മകളേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളിൽ കെട്ടിയത്.
രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർപോർട്ട് റിട്ട: ടെക്നിക്കൽ ഡയറക്ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), മകൾ ശാരിക(31) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് ലഭിക്കുന്ന സൂചന. പ്രബാവതിയാണ് പീതാംബരന്റെ ഭാര്യ. മകൻ പ്രജിത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക