മദ്രസാ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയന വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മക്കളുള്ള, അംഗത്വമെടുത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയും 2021 മാര്‍ച്ച് വരെ മുടക്കമില്ലാതെ വിഹിതം അടക്കുകയും ചെയ്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് ആഗസ്ത് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.kmtboard.in സന്ദര്‍ശിക്കുക. ഫോണ്‍ 0495 2966577.
ചൊവ്വയില്‍ വെള്ളമില്ല, കണ്ടെത്തുന്നത് മറ്റൊരു നിഗൂഢത, രഹസ്യം മറനീക്കി പുറത്തുവരുന്നത് ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക