സംസ്ഥാനത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ കുറവില്ലാതെ തുടരുകയാണ്. ഇതുവരെയുണ്ടായ കോവിഡ് മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംവിധാനം പുറത്തിറക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. സംവിധാനം പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തിരയുന്നതിനുള്ള ഓപ്ഷന് പോര്‍ട്ടലിൽ നൽകിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പോർട്ടൽ ഒരുപോലെ ഉപയോഗപ്പെടുത്താം. സർക്കാർ കോവിഡ് മരണമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച മരണങ്ങൾ ഈ പോർട്ടൽ ഉപയോഗപ്പെടുത്തി കണ്ടെത്താൻ സാധിക്കും. https://covid19.kerala.gov.in/deathinfo/ എന്നതാണ് പോർട്ടലിന്റെ ലിങ്ക്. പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്കിയാല് പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക