മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുളള 2021-22 അധ്യയന വര്‍ഷത്തെ പ്രീമെട്രിക്, ഐ ടി ഐ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മത്സ്യത്തൊഴിലാളി സാക്ഷ്യപത്രം സഹിതം ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ആഗസ്ത് 31 നകം സമര്‍പ്പിക്കണം. അപേക്ഷയില്‍ സ്കൂളിന്റെ ഡി ഡി ഒ കോഡ്, ഫോണ്‍ നമ്പര്‍, സ്ഥാപന മേധാവിയുടെ മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. സര്‍ക്കാര്‍/എയ്ഡഡ് സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ബന്ധപ്പെട്ട സ്ഥാപന മേധാവിയുടെയും, അണ് എയ്ഡഡ് സ്കൂളിലെ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ എ ഇ ഒ/ ഡി ഇ ഒ യുടെയും ശുപാര്‍ശയോടു കൂടി സമര്‍പ്പിക്കണം. ഫോണ്‍ 0497 2731081.
പ്രതികരിക്കാൻ ഇവിടെ എഴുതുക