കർക്കിടക വാവിന് ബലിതർപ്പണം നടത്തുന്നതിനായി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. വിശ്വാസികള്‍ക്ക് കര്‍ക്കിടക വാവിന് ബലിതര്‍പ്പണം നടത്തേണ്ടതുണ്ട്. അന്ന് ഇളവ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യമുന്നയിച്ചു. വാരാന്ത്യ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ എല്ലാ നിയന്ത്രണങ്ങളും സര്‍ക്കാര്‍ നീക്കുമ്പോള്‍ ഇക്കാര്യത്തിലും ഇളവ് അനുവദിക്കേണ്ടതുണ്ട്.
ചരക്കു വാഹനങ്ങൾക്ക് നികുതി അടയ്ക്കാനുള്ള തിയതി സെപ്റ്റംബര്‍ 30 വരെ നീട്ടി
അതേസമയം, വീടുകളിൽ ബലിതര്‍പ്പണം നടത്താന്‍ സാധിക്കാത്തവരുണ്ട്. അങ്ങനെയുള്ളവർക്ക് ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും അതിനുള്ള സംവിധാനമൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് തന്നെ തയ്യാറാകേണ്ടതുണ്ട്. ഒരു ക്ഷേത്രത്തിലും ബലിതര്‍പ്പണത്തിന് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടി ശരിയല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക