പന്ത്രണ്ടിനും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ കോവിഡ് വാക്സിന്റെ ആദ്യ ഡോസിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി ആരോഗ്യ വകുപ്പ് . ആഗസ്റ്റ് എട്ടിന് മുൻപ് രജിസ്റ്റർ ചെയ്യുവാനാണ് നിർദേശം. പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ക്ലാസുകളിലേക്ക് തിരികെ എത്തണം എന്നുണ്ടെങ്കിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചാൽ മാത്രമേ സാധിക്കുകയുള്ളു. ആഗസ്റ്റ് എട്ടിന് മുൻപ് തന്നെ വാക്സിൻ സ്വീകരിച്ചിരിക്കണം.
ഓണത്തിന് മികച്ച സിനിമകളുമായി ‘ ‘ഹൈ ഹോപ്സ് എൻ്റർടെയിന്മെൻ്റ്സ്’ ഒടിടി
ഇക്കാര്യം സംബന്ധിച്ചുള്ള സർക്കുലർ ഇന്ത്യൻ സ്കൂളുകളും പുറത്തിറക്കിയിട്ടുണ്ട്. ക്ലാസുകളിൽ പ്രവേശിക്കണമെങ്കിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഈ മാസം 29 നാണ് മുതിർന്ന കുട്ടികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നത്. അതിനു മുൻപ് തന്നെ സ്കൂൾ അധ്യാപകരും വിദ്യർഥികളും വാക്സിൻ എടുക്കണം. അല്ലാത്തവർക്ക് സ്കൂളിൽ പ്രവേശനം ഉണ്ടായിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക