സംസ്ഥാനത്ത് ഓണം, മുഹറം ചന്തകള്‍ക്ക് ബുധനാഴ്ച തുടക്കമാകും. കോവിഡ് മഹാമാരി കാലത്തിലും ഓണം ആഘോഷിക്കാനൊരുങ്ങുകയാണ് മലയാളികൾ. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടായിരിക്കും ചന്തകൾ പ്രവർത്തിക്കുക. ഓണത്തിന് ഒരു വീട്ടിലേക്ക് ആവശ്യമായി വരുന്ന എല്ലാ സാധനങ്ങളും നല്‍കുക എന്ന രീതിയിലാണ് ഓണച്ചന്ത ഒരുക്കിയിരിക്കുന്നത്. രണ്ടായിരം വിപണികളാണ് ഒരുങ്ങുന്നത്.
സ്വന്തം കുഞ്ഞിനെ കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ; കാരണം ഇതാണ്
കണ്‍സ്യൂമര്‍ഫെഡിന്റെ ചന്തകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്സിഡി നിരക്കില്‍ നല്‍കുക. നോണ്‍ സബ്സിഡി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ 15 മുതല്‍ 35 ശതമാനം വരെ വിലക്കുറവില്‍ നൽകുവാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, സർക്കാർ നൽകുന്ന ഓണകിറ്റില്‍ ഉള്‍പ്പെടാത്ത വിഭവങ്ങള്‍ സബ്സിഡി നിരക്കില്‍ നല്കാന് അനുവാദം ചോദിച്ചിരുന്നെങ്കിലും നിലവിലെ നിയമ പ്രകാരം ഇത് സാധ്യമായില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക