ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം കവുന്തിയിൽ യുവതിയെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുൻറെ ഭാര്യ ദേവിക ജെ നായരാണ് മരിച്ചത്. ദേവികുളം സബ്ജയിലിലെ വാർഡനാണ് ഭർത്താവ് അർജുൻ.
രാത്രി ശുചിമുറിയിൽ പോയ ഭാര്യ തിരികെയെത്താൻ വൈകിയതിടെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണത്തിൽ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക