കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കാനൊരുങ്ങി മഹാരാഷ്ട്ര. ആഗസ്റ്റ് 15 മുതൽ മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനാണ് തീരുമാനം. സർവീസ് ആരംഭിക്കുമെങ്കിലും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യുവാൻ അനുമതി ലഭിക്കുക. അവശ്യസേവനങ്ങള്‍ നടത്തുന്നവര്‍ക്ക് മാത്രമായാണ് ലോക്കല്‍ ട്രെയിനുകള്‍ സർവീസ് നടത്തുന്നത്.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി; ധനസഹായ വിതരണം അടുത്തഘട്ടം ഇന്ന് ആരംഭിക്കും
അതേസമയം, കോവിഡ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. അശ്രദ്ധ മൂലം കോവിഡ് കേസുകൾ വീണ്ടും വർധിച്ചാൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സ്ഥിതി വരും. അതിനാൽ തന്നെ മറ്റൊരു തരംഗത്തെ ക്ഷണിച്ച് വരുത്താതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകി. ഇന്ന് നടക്കുന്ന കോവിഡ് ടാസ്ക് ഫോഴ്സ് യോഗത്തിനു ശേഷം മാളുകളും റെസ്റ്റോറന്റുകളും തുറക്കുന്നതുള്‍പ്പടെയുള്ള ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക