ബാഴ്സലോണയോട് ലയണൽ മെസ്സി വിടപറഞ്ഞത് കോടിക്കണക്കിന് ഫുട്ബോൾ ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. അര്‍ജന്റീന സൂപ്പര്‍ താരം ലയണൽ മെസ്സി ഇപ്പോഴിതാ പുതിയ വാർത്തകളിൽ നിറയുകയാണ്. ബാഴ്സലോണ വിട്ട മെസ്സി ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്മനില് ചേരുമെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഉടൻ തന്നെ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മെസ്സിയും പിഎസ്ജിയും തമ്മില്‍ ഇതുസംബന്ധിച്ച് ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. രണ്ടു വര്‍ഷത്തേക്കായിരിക്കും കരാറെന്നാണ് വിവരം.
ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപയുടെ കൂപ്പണുകള്‍ വാങ്ങി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ
എന്നാൽ, രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024 വരെ നീട്ടാമെന്നും ധാരണയായിട്ടുണ്ട്. അധികം വൈകാതെ തന്നെ പിഎസ്ജി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. വൈദ്യ പരിശോധനകള്‍ക്കായി മെസ്സി ഉടനെ തന്നെ പാരീസിലെത്തുകയും തുടർന്ന് പിഎസ്ജിയുടെ ഔദ്യോഗിക ജേഴ്സിയില്‍ അവതരിപ്പിക്കുകയും ചെയ്യുമെന്നാണ് വിവരം. കരാർ സംബന്ധിച്ചുള്ള ചർച്ചകളെല്ലാം പൂർത്തിയായെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക