കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഓണം ബോണസ് അഡ്വാന്‍സ് ഈ മാസം 17നകം വിതരണം ചെയ്യുവാൻ തീരുമാനം. മാസശമ്പളക്കാരായ തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നല്‍കാനും ധാരണയായിട്ടുണ്ട്. മുൻ വർഷങ്ങളിൽ നൽകിയ അതെ നിരക്കിൽ തന്നെ ഇത്തവണയും ഓണം ബോണസ് നല്‍കുമെന്ന മന്ത്രിമാരായ പി രാജീവിന്റെയും വി ശിവന്‍കുട്ടിയുടെയും നിര്‍ദ്ദേശം യോഗം അഗീകരിക്കുകയായിരുന്നു. തൊഴിലാളി- തൊഴിലുടമ പ്രതിനിധികളുമായാണ് മന്ത്രിമാർ ചർച്ച നടത്തിയത്.
സപ്ലൈകോ ജില്ലാ ഓണം മേളയ്ക്ക് തുടക്കമായി
2021 ലേയ്ക്ക് നിശ്ചയിച്ച നിരക്കനുസരിച്ചുള്ള ബോണസ് തുക അഡ്വാന്‍സ് ബോണസില്‍ നിന്നും കിഴിക്കുകയും 2022 ജനുവരി 31ന് മുന്‍പ് തൊഴിലാളികള്‍ക്ക് വിതരണം നടത്തുകയും ചെയ്യും. ഈ വര്‍ഷത്തെ ബോണസ് 20 ശതമാനവും ബോണസ് അഡ്വാന്‍സായി 9500 രൂപയും നല്‍കാനാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. 2021 ജൂലൈ 31 വരെയുള്ള കാലയളവില്‍ 75 ശതമാനം ഹാജര്‍ ഉള്ളവര്‍ക്ക് മുഴുവന്‍ ബോണസ് അഡ്വാന്‍സ് നല്‍കും
പ്രതികരിക്കാൻ ഇവിടെ എഴുതുക