സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്കായി ഓണം ബോണസ് നൽകും. നാലായിരം രൂപയാണ് ഓണം ബോണസായി നൽകുക. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 15,000 രൂപയും അനുവദിക്കും. തുക അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിലായിരിക്കും അനുവദിക്കുക. മാത്രമല്ല, ബോണസ് ലഭിക്കുവാൻ അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകും.
ഇന്ന് അത്തം; തിരക്കില്ലാതെ പൂ വിപണി; അത്തം പത്തിന് തിരുവോണം
കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ തന്നെ ഇത്തവണയും ഉത്സവബത്ത ലഭിക്കും. പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാര്‍ക്ക് അഡ്വാന്‍സായി 5000 രൂപയും നൽകാൻ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക