തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ഇത്തവണയും ഓണാഘോഷം വീട്ടിലൊതുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓണത്തിന് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശമുണ്ട്.
വീട്ടില്‍ ഓണം ആഘോഷിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും. ഇതിനായി കണ്‍സ്യൂമര്‍ ഫെഡ്, സപ്ലൈകോ, ഹോര്‍ട്ടികോര്‍പ് ഓണവിപണികള്‍ തുറന്നു. പൊതുവിപണിയിലെ വിലക്കയറ്റം തടയാനാണിത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണം സഹകരണ വിപണി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ 50 ശതമാനത്തിലധികം പേര് രോഗം വരാത്തവരാണ്. ഇവര്‍ക്ക് രോഗസാധ്യതയുണ്ട്. 60ന് മുകളിലുള്ള എല്ലാവര്ക്കും പതിനഞ്ചിനകം ഒരു ഡോസ് വാക്സിനെങ്കിലും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക