ബാഴ്സലോണ വിട്ട് അര്‍ജന്റീനിയൻ താരം ലയണല്‍ മെസി ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. പാരീസ് സെയിന്റ് ജെര്മെയ്ന്(പി എസ് ജി) ക്ലബ്ബിലാണ് പിന്നീട് താരമെത്തിയത്. പി എസ് ജിയ്ക്കായി മെസി ഇന്ന് കളത്തിലിറങ്ങും. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ തന്നെ പി.എസ്.ജി. മെസിയെ അവതരിപ്പിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കോവിഡ് വ്യാപനത്തോത് കുറഞ്ഞതിനാൽ തന്നെ കാണികൾക്ക് പ്രവേശനാനുമതി നൽകിയിട്ടുണ്ട്.
ടോക്കിയോ ഒളിംപിക്സ് മത്സരങ്ങൾ ആദ്യമായി സംപ്രേക്ഷണം ചെയ്ത് ഉത്തര കൊറിയ
ഇന്ത്യന്‍ സമയം രാത്രി 12.30 മുതലാണ് മത്സരങ്ങൾ നടക്കുക. മത്സരത്തിൽ പി എസ് ജി സ്ട്രാസ്ബര്‍ഗിനെയാണ് നേരിടുക. മെസിയെ കൂടാതെ റയാല്‍ മാഡ്രിഡ് വിട്ട സെര്‍ജിയോ റാമോസ്, അഷ്റാഫ് ഹാകിമി, ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി ഡൊന്നരൂമ, ജോര്‍ഗിനോ വിന്‍ദാലം എന്നിവരും പി.എസ്.ജിയിൽ എത്തിയിട്ടുണ്ട്. കോപ്പാ അമേരിക്കൻ മത്സരങ്ങൾക്ക് ശേഷമാണ് ബാഴ്സലോണ വിടുകയാണെന്ന മെസിയുടെ പ്രഖ്യാപനം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക