പ്രളയകാലത്തെ കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമ ‘മൂന്നാം പ്രളയം’ തിരുവോണ നാളില്‍ സിനിയ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നു. എസ് കെ വില്വന് തിരക്കഥയൊരുക്കി രതീഷ് രാജു എം.ആര് സംവിധാനം ചെയ്ത ചിത്രമാണ് മൂന്നാം പ്രളയം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലര് ശ്രദ്ധ നേടിയിരുന്നു.
പ്രളയക്കെടുതിയും ദുരിതാശ്വാസ ക്യാമ്പിലെ രംഗങ്ങളുമാണ് ട്രെയ്ലറില് ഉണ്ടായത്. നയാഗ്ര മൂവീസിന്റെ ബാനറില്‍ ദേവസ്യ കുര്യാക്കോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. റസാഖ് കുന്നത്ത് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം രഘുപതി. എഡിറ്റിംഗ് ഗ്രെയ്സണ്.
അഷ്കര്‍ സൗദാന്‍ നായകനാവുന്ന ചിത്രത്തില്‍ സായ്കുമാര്, അനില്‍ മുരളി, അരിസ്റ്റോ സുരേഷ്, സദാനന്ദന് ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കര്‍, സാന്ദ്ര നായര്‍, കുളപ്പുളി ലീല, ബേസില്‍ മാത്യു, അനീഷ് ആനന്ദ്, അനില്‍ ഭാസ്കര്‍, മഞ്ജു സുഭാഷ് തുടങ്ങിയവര്‍ക്കൊപ്പം അറുപതോളം അഭിനേതാക്കളും വേഷമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക