പാലക്കാട്: പിറന്നാൾ ദിനത്തിൽ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വറവട്ടൂര്‍ മണ്ണേങ്കോട്ട് വളപ്പില്‍ ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭയെ (24) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചു .
കൃഷ്ണപ്രഭയുടെ പിറന്നാള്‍ ദിനമായിരുന്ന ശനിയാഴ്ച രാവിലെയാണു സംഭവം. സംഭവത്തിനു മുന്‍പു യുവതി അമ്മ രാധയെ ഫോണ്‍ വിളിച്ച് കരഞ്ഞതായും പ്രശ്നമുണ്ടെന്ന് അറിയിച്ചെന്നും അവര്‍ പറഞ്ഞു.
വീട്ടില്‍ വരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും രാധ പറഞ്ഞു. താന്‍ ക്ഷേത്രത്തില്‍ പോയി മടങ്ങിയെത്തിയപ്പോഴാണു മകളുടെ മരണ വിവരമറിഞ്ഞതെന്നും രാധ പറഞ്ഞു.
മൂന്ന് വര്‍ഷം മുന്‍പാണു ചെറുതുരുത്തി പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകള്‍ കൃഷ്ണപ്രഭയുടെയും ശിവരാജിന്റെയും വിവാഹം. സഹപാഠികളായിരുന്ന ഇവരുടേതു പ്രണയവിവാഹമായിരുന്നു.
പൊലീസ് സ്റ്റേഷനിലെത്തിയ സംഭവത്തില്‍ പെണ്‍കുട്ടി ശിവരാജിനൊപ്പം പോകാന്‍ തീരുമാനിച്ചു. പിന്നീട് മകള്‍ വീട്ടില്‍ വന്നിരുന്നില്ലെന്നു മാതാപിതാക്കള്‍ പറഞ്ഞു. അതേസമയം വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നു ശിവരാജിന്റെ അമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക