ഇറ്റാലിയൻ ഇരുചക്ര വാഹന ബ്രാൻഡായ പിയാജിയോയുടെ കീഴിലുള്ള അപ്രീലിയയുടെ ആർഎസ് 660, ട്യൂണോ 660 ബൈക്കുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കഴിഞ്ഞ വർഷം അവസാനം തന്നെ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ നീണ്ട കാത്തിരിപ്പിന് ശേഷം വാഹനം എത്തിയിരിക്കുന്നതായി ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വാഹനം ഇന്ത്യയിൽ എത്തിയ വിവരം കമ്പനിയുടെ ഇന്ത്യ എംഡി ഡിയേഗോ ഗ്രാഫി തന്നെയാണ് വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
അപ്രിലിയ ആർഎസ് 660, ട്യൂണോ 660 ബൈക്കുകളുടെ ബുക്കിംഗ് പിയാജിയോ ഡീലർമാർ അനൗദ്യോഗികമായി ആരംഭിച്ചു എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, അപ്രിലിയ ആർഎസ് 660, ട്യൂണോ 660 ഇരട്ടകളുടെ ഒന്നിച്ചാണോ എത്തുക അതോ ആർഎസ് 660 അവതരിപ്പിച്ച് ശേഷമാണോ ട്യൂണോ 660യുടെ ലോഞ്ച് എന്നും വ്യക്തമല്ല.
പുതിയ എപ്രിലിയ ബൈക്കുകൾ 660 സിസി സൂപ്പർസ്പോർട്ട് സെഗ്മെന്റിലേക്കാണ് വില്പനക്കെത്തുന്നത്. എപ്രിലിയ ആർഎസ് 660 ഫുൾ-ഫെയേർഡ് ബൈക്ക് ആണ്. ഇരട്ട ഫുൾ എൽഇഡി ഹെഡ്ലാംപുകൾ, അഗ്രെസ്സിവ് ആയ ഫെയറിങ്, ബോഡി പാർട്സുകൾ കുറഞ്ഞ പിൻ വശം എന്നിവ RSV4 സൂപ്പർബൈക്കിന്റെ കുഞ്ഞനുജൻ ലുക്ക് ആണ് എപ്രിലിയ ആർഎസ് 660-യ്ക്ക് നൽകുന്നത്.
അതെ സമയം എപ്രിലിയ റ്റ്യൂണോ 660 സെമി-ഫെയറിങ്ങുള്ള മോഡൽ ആണ്. റ്റ്യൂണോ 660യുടെ ബാക്കി സവിശേഷതകൾ എപ്രിലിയ ആർഎസ് 660-ന് സമാനമാണ്.
അപ്രീലിയ ആർഎസ് 660, അപ്രീലിയ ടുവാനോ 660 മോട്ടോർസൈക്കിളുകളിൽ നിരവധി ഇലക്ട്രോണിക് റൈഡർ എയ്ഡുകൾ നൽകി.
സിക്സ് ആക്സിസ് ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് (ഐഎംയു), അപ്രീലിയ ട്രാക്ഷൻ കൺട്രോൾ, അപ്രീലിയ വീലി കൺട്രോൾ, അപ്രീലിയ എൻജിൻ ബ്രേക്ക്, അപ്രീലിയ ക്രൂസ് കൺട്രോൾ, 5 റൈഡിംഗ് മോഡുകൾ എന്നിവയാണ് ലഭിച്ചത്.
അഞ്ച് റൈഡിംഗ് മോഡുകളിൽ മൂന്നെണ്ണം നിരത്തുകളിലെ റൈഡിംഗ് സമയങ്ങളിലും മറ്റ് രണ്ടെണ്ണം ട്രാക്കുകളിലും ഉപയോഗിക്കാൻ കഴിയും.
5 ഇഞ്ച് ടിഎഫ്ടി സ്പ്ലിറ്റ് സ്ക്രീൻ ലേഔട്ട് ഇരു മോഡലുകളിലും സവിശേഷതയാണ്. മോട്ടോർസൈക്കിളിലെ എല്ലാ ഇലക്ട്രോണിക് എയ്ഡുകളും ഇതുവഴി നിയന്ത്രിക്കാൻ സാധിക്കും.
ഹാൻഡിൽബാറിൽ സ്വിച്ച്ഗിയർ നൽകി. പ്രത്യേക ആപ്ലിക്കേഷൻ ഉപയോഗിച്ച് ബ്ലൂടൂത്ത് വഴി സ്മാർട്ട്ഫോൺ പെയർ ചെയ്യാൻ കഴിയും എന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക