പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ബ്രോ ഡാഡിക്കായി ഗാനം രചിച്ച് സംവിധായകൻ ശ്രീകുമാർ മേനോന്റെ മകൾ ലക്ഷ്മി ശ്രീകുമാർ. സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷ്മി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മോഹൻലാലാണ് തന്നെ ഗാനം രചിക്കുവാൻ തെരഞ്ഞെടുത്തത് എന്നും അതിന് അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ലക്ഷ്മി പറയുന്നു.
ബ്രോ ഡാഡിക്കായി വരികൾ എഴുതാൻ സാധിച്ചതിൽ വലിയ സന്തോഷം. എന്നെ ഈ പ്രോജക്ടിന്റെ ഗാനം എഴുതാൻ തെരഞ്ഞെടുത്ത ലാൽ അങ്കിളിന് നന്ദി.
ഈ അവസരം നൽകിയ പൃഥ്വിരാജിനും ആന്റണി പെരുമ്പാവൂരിനും നന്ദി, ലക്സ്മി പറഞ്ഞു.
വിനീത് ശ്രീനിവാസനും ദീപക് ദേവിനും ഒപ്പം സഹകരിക്കാൻ സാധിച്ചതിൽ സന്തോഷവും ലക്ഷ്മി പങ്കുവെച്ചു. നേരത്തെ ശ്രീകുളുർ മേനോൻ സംവിധാനം ചെയ്ത ഒടിയന് വേണ്ടിയും ലക്ഷ്മി ഗാനം രചിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക